നീലഗിരിയുടെ പ്രകൃതി പൂക്കുന്ന വേനൽ കാലത്ത് നടക്കുന്ന വാർഷിക മഹാമേളയാണ് ഊട്ടി പുഷ്പമേള.
വർണ്ണാഭമായ പുഷ്പങ്ങളുടെയും വിവിധ സസ്യജാലങ്ങളുടെയും പ്രദർശനം കാണാൻ വേനലിലും കുളിരുപെയ്യുന്ന ഊട്ടിയിലേക്ക് വിദേശത്തു നിന്നു പോലും വിനോദസഞ്ചാരികളെത്താറുണ്ട്.സാധാരണയായി മെയ് മൂന്നാം വാരത്തിലാണ് ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻസിൽ പുഷ്പമേള നടക്കാറ്. 126-ാമത് വാർഷിക മേളയാണ് കഴിഞ്ഞ 2024 മെയ് 17 മുതൽ 22 വരേ നടന്നത്, സന്ദർശകരെ ആകർഷിക്കുന്നതിനായി വിവിധ സാംസ്കാരിക പരിപാടികളും മേളയോടൊപ്പം ഊട്ടിയിൽ നടക്കാറുണ്ട്.കൊളോണിയൽ കാലത്തോളം പഴക്കമുള്ളതാണ് ഈ മേള. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നതിനായി തുടങ്ങിയ പഴം,പച്ചക്കറി, പുഷ്പ മേളയാണിത്. അന്ന് ചെറിയ പ്രദർശനമായി ആരംഭിച്ച മേള ഇപ്പോൾ തമിഴ്നാടിന്റെ തന്നെ മേളയായി കഴിഞ്ഞു. 2024 ഓടെ ഇ പാസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹിൽസ്റ്റേഷനുകളിൽ എത്തുന്ന സഞ്ചാരികളോടെയും വാഹനങ്ങളുടെയും എണ്ണം ശേഖരിച്ച് ഇൻഫ്രാസ്ട്രക്ചർ വികസനം ഒരുക്കനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് സർക്കാർ.
1896 ലാണ് ഊട്ടിയിൽ ആദ്യമായി പുഷ്പ മേള ആരംഭിക്കുന്നത്. ഊട്ടി ബോട്ടാണിക്കൽ ഗാർഡനിന്റെ പ്രവർത്തനം 1848ൽ തന്നെ തുടങ്ങിയെങ്കിലും 48 വർഷത്തിന് ശേഷമാണ് ഫ്ലവർ ഷോ ആരംഭിച്ചത്.ഇകഴിഞ്ഞ ഊട്ടി ഫ്ലവർ ഷോയിൽ 150-ലധികം ഇനം പൂക്കളും അവകൊണ്ടുള്ള 250-ലധികം പ്രദർശനങ്ങളും നടന്നു.
ഊട്ടി റോസ് ഗാർഡനിൽ ഇതോടൊപ്പം റോസ്ഷോയും നടക്കാറുണ്ട്. നയന മനോഹരമായ പതിനായിരക്കണക്കിന് പനനീർപുക്കളെക്കൊണ്ട് നിറഞ്ഞ റോസ് ഗാർഡൻ 1995 ലാണ് സ്ഥാപിച്ചത്. ഊട്ടി പുഷ്പമേളയുടെ 100 ആം വാർഷിക സമ്മാനമാണ് റോസ് ഗാർഡൻ.
ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ
1848-ൽ സ്ഥാപിതമായ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡന്റെ വാസ്തുശിൽപ്പി വില്യം ഗ്രഹാം മക്ഐവർ ആയിരുന്നു. 1840-കളുടെ അവസാനത്തിൽ സ്കോട് ലാന്റ് ട്വീഡേലിലെ മാർക്വിസ് അഥവാ പ്രഭുവാണ് ഈ ഉദ്യാനത്തിന്റെ പ്രാരംഭ രൂപരേഖ തയ്യാറാക്കിയത്. ഊട്ടിയിലെ യൂറോപുകാർക്ക് മിതമായ നിരക്കിൽ പച്ചക്കറികൾ വിതരണം ചെയ്യുന്നതിനായി പ്രതിമാസം 3 രൂപ വരിസംഖ്യ ഈടാക്കിയാണ് ഗാർഡന്റെ തുടക്കം. ഊട്ടി ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന കാലത്ത്, യൂറോപ്യൻ കുടിയേറ്റക്കാരും മറ്റുള്ളവരും പച്ചക്കറി കൃഷി നടത്തിയിരുന്ന സ്ഥലമായിരുന്നു ഇത്. രണ്ടാം യൂറോപ്യൻ റെജിമെൻ്റിൻ്റെ ആസ്ഥാനവുമായിരുന്നു ഇവിടം. ഉദ്യാനത്തിലെ മെമ്പർമാർക്ക് അന്ന് സൗജന്യമായി പച്ചക്കറികൾ ലഭിച്ചിരുന്നു. എന്നാൽ ഈ ക്രമീകരണം വേണ്ടത്ര വിജയിച്ചില്ല, തുടർന്ന് 1847 ൻ്റെ തുടക്കത്തിൽ സംഭാവന സ്വീകരിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്തി.ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, കൺസർവേറ്ററി ഗാർഡൻ, നഴ്സറികൾ, ഫൗണ്ടൻ ടെറസ്, ഇറ്റാലിയൻ ഗാർഡൻ.എന്നിങ്ങനെ ആറ് മേഖലകളായി ക്രമീകരിച്ചാണ് ഉദ്യാനത്തിന്റെ പരിപാലനം.
ഊട്ടിയിലെ ദോഡമഡ് കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ അപൂർവമായ പേപർ ട്രീ, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, മങ്കി പസിൽ ട്രീ എന്നിവ പ്രിസർവ് ചെയ്യുന്നുണ്ട്. ഉദ്യാനങ്ങൾ ഇപ്പോൾ സർക്കാരിൻ്റെയും ഹോർട്ടികൾച്ചർ വകുപ്പിൻ്റെയും മേൽനോട്ടത്തിലാണ്. മെയ് മാസത്തിൽ നടക്കുന്ന "വാർഷിക പുഷ്പ പ്രദർശനം" ആണ് ബൊട്ടാണിക്കൽ ഗാർഡനിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ധാരാളം സഞ്ചിരികൾ, സസ്യജാലങ്ങളുടെ ശ്രദ്ധേയമായ ശേഖരം കാണാനും വേനൽകാല ഉൽസവത്തിൽ പങ്കെടുക്കാനും നീലഗിരിയിലെത്താറുണ്ട്. കുടുബവുമൊന്നിച്ചുള്ള യാത്രക്ക് അനോയോജ്യമായ ഇടമാണ് ഊട്ടി.നവദമ്പതികളുടെ ഹണിമൂൺ സ്പോട്ടാണ് വേനൽകാലത്ത് ഊട്ടിയും പരിസരവും.
Comments
Post a Comment