വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടല്‍: ആറു മരണം;നിരവധി വീടുകൾ മണ്ണിനടയിൽ'വീടുകളിൾ വെള്ളം കയറി
മുണ്ടക്കൈയി പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. 2019ൽ ഉരുൾപൊട്ടിയ പുത്തുമലക്ക് സമീപത്താണ് ചൂരൽമലയുള്ളത്. പാലങ്ങളോം റോഡും തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.അഗ്നി രക്ഷാ സേനയും എൻഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിക്കണമെന്ന് ആവശ്യമോയർന്നു.
ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെതായാണ് വിവരം. ഫുഴഗതിമാറി ഒഴുകി ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ: കവളപ്പാറയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു; ചാലിയാർ തീരത്ത് ജാഗ്രതാ നിർദേശം
മലപ്പുറം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടിയതിനെ തുടർന്ന് മലപ്പുറം പോത്തുകല്ല് കവളപ്പാറയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു,ചാലിയാർ തീരത്ത് ജാഗ്രതാ നിർദേശം.
ചാലിയാർ പുഴയിൽ വലിയ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മലവെള്ളപാച്ചിൽ സാധ്യതയുള്ളതിനാലാണ് മാറ്റിപ്പാർപ്പിക്കുന്നത്. പോത്തുകൽ മേഖലയിൽ പലയിടങ്ങളിലും വെള്ളം വീടുകളിൽ കയറിത്തുടങ്ങിയടായാണ് റിപ്പോർട്ട്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പലരെയും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അരീക്കോട്, കീഴുപറമ്പ് ഭാഗങ്ങളിൽ ജലം നിരപ്പ് ഉയരുകയാണ്.
കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടിയതായി വാർത്തയുണ്ട്.
Comments
Post a Comment