വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടല്‍: പോത്തുക്കൽ പുഴയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു.മരിച്ചവരിൽ ഒരു കഞ്ഞും






മലപ്പുറം:
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ പോത്തുക്കൽ പുഴയിൽ നിന്ന് കണ്ടെടുത്തു. മരിച്ചവരിൽ ഒരു കഞ്ഞും ഉൾപ്പെടും. പത്തിലധികം മൃതദേഹങ്ങൾ ലഭിച്ചതായാണ് വിവരം. നിലമ്പൂർ പോത്തുകല്ല് കുമ്പളപ്പാറ കോളനി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ മലയടിവാരത്താണ് പോത്തുകല്ല്. ഉരുൾപൊട്ടിയ മലവെള്ളപ്പാച്ചിൽ പശ്ചിമഘട്ടത്തിന്റെ താഴ് വരയിലൂടെ ചാലിയാറിലേക്കാണ് ഒഴുകിയെത്തിയിരിക്കുന്നത്. തുടർന്ന് പോത്തുക്കൽ, കവളപ്പാറ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കി.

മൂന്നു പ്രാവശ്യമാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 30ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണു തുടരെത്തുടരെ ഉരുൾപൊട്ടലുണ്ടായത്.

മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. 2019ൽ ഉരുൾപൊട്ടിയ പുത്തുമലക്ക് സമീപത്താണ് ചൂരൽമല. പാലങ്ങളും റോഡും തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. ചൂരൽ മല ടൗണിലെ കെട്ടിടങ്ങൾ അപകടകരമായ അവസ്ഥയിലാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.അഗ്നി രക്ഷാ സേനയും എൻഡിആർഎഫും രക്ഷാപ്രവർത്തനം ഊർജിതമാക്കി.  പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. റോഡ് മാർഗം അപകടം നടന്ന സ്ഥലത്തേക്ക് എത്തിപെടാനാകാത്തത് നില ഗുരുതരമാക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങുടെ അടുത്തേക്ക് എത്താൻ സാധിക്കൊന്നില്ല. കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്കും   എത്താൻ പണിപ്പെടുകയാണ്.

ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെതായാണ് വിവരം. പുഴഗതിമാറി ഒഴുകിയതിനാൽ ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പകടസ്ഥലത്ത് ആറു മൃതദേഹങ്ങൾ കണ്ടെത്തി. പോത്തുകല്ല് ഭാഗത്ത് പുഴയിൽ നിന്നും  ചാലിയാറിൽ നിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാനിടയുണ്ട്. 

Comments