കനത്ത മഴ തുടരുന്നു: കരുവാരകുണ്ടിലും ജാഗ്രതാ നിർദേശം; ആളുകളെ ഒഴിപ്പിച്ചു



കരുവാരകുണ്ട്: കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിലും ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു. മുനകരുതൽ പ്രവർത്തനങ്ങൾ തുടങ്ങി. ഉരുൾ പൊട്ടൽ ഭീഷണിയുള്ളതിനാൽ കൽക്കുണ്ട് മലമ്പ്രദേശത്തെ താമസക്കാരെ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപിലേക്കാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. കരുവാരകുണ്ട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപ് തുടങ്ങിയിരിക്കുന്നത്. ആർത്തലക്കുന്ന്, കണ്ണമ്പള്ളി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളോടും മണ്ണിടിച്ചിൽ ഭീഷണിയുള്ള പന്നിക്കുന്ന്,നെല്ലിക്കലോടി പ്രദേശങ്ങളിൽ നിന്നുള്ളവരോടും ക്യാംപിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ 63 പേരാണ് ക്യാംപിലുള്ളത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നമ്മ ടീച്ചർ മുൻകൈയെടുത്താണ് ആളുകളെ ക്യാംപിലേക്ക് മാറ്റിയത്. 2018ലെ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് കരുവാരകുണ്ടിലെ കൽക്കുണ്ട്.

Comments