മാധ്യമ പ്രവര്‍ത്തകരുടെ തൊഴിൽ-വേതന സുരക്ഷ ഉറപ്പാക്കണം: പത്രപ്രവർത്തക യൂണിയൻ

പുതിയ ജില്ലാ ഭാരവാഹികൾ ചുമതലയേറ്റു


മലപ്പുറം:
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍-വേതനസുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ലിയു.ജെ) മലപ്പുറം ജില്ലാ ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്കുള്ള പെന്‍ഷന്‍പദ്ധതി കാലികമായി പരിഷ്‌കരിക്കണമെന്നും പി.എഫ്. ഹയര്‍ഓപ്ഷന്‍ സംബന്ധിച്ച് കോഴിക്കോട് റീജിയണല്‍ ഓഫീസിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം വി വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അധ്യക്ഷതവഹിച്ചു.  നിയുക്ത സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി വി രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് മുജീബ് പുള്ളിച്ചോല കണക്കുകളും  ജോ.സെക്രട്ടറി ഗീതു തമ്പി അനുശോചനപ്രമേയവും അവതരിപ്പിച്ചു.പുതിയ ജില്ലാസെക്രട്ടറി വി പി നിസാർ,പ്രസിഡന്റ് എസ് മഹേഷ് കുമാർ തുടങ്ങിയ ഭാരവാഹികൾ ചുമതലയേറ്റു. കെ പി ഒ റഹ്മത്തുള്ള, വി അജയകുമാര്‍,ഷെറിന്‍ മുഹമ്മദ്, ജിജോ ജോര്‍ജ്ജ്, പി ഷംസുദ്ദീന്‍, റസാഖ് മഞ്ചേരി, വി കെ രഘുപ്രസാദ്, സി കൃപലാല്‍  സംസാരിച്ചു. നിയുക്ത ജനറല്‍സെക്രട്ടറി സുരേഷ് എടപ്പാളിനെ പ്രസിഡന്റ് എം വി വിനീത ഷാളണിയിച്ച് ആദരിച്ചു. ജില്ലാക്കമ്മിറ്റിയംഗം വി എം സുബൈര്‍ നന്ദിപറഞ്ഞു.

Comments