കേരളാ പത്രപ്രവര്‍ത്തക യൂനിയന് പുതിയ ഭാരവാഹികള്‍; കെ പി റെജി പ്രസിഡന്റ്, സുരേഷ് എടപ്പാള്‍ ജനറല്‍ സെക്രട്ടറി
സുരേഷ് എടപ്പാൾ, കെപി റെജി |
തൃശ്ശൂര്‍: കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യൂജെ) പ്രസിഡന്റായി കെ പി റെജിയെയും(മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ്ജ് തോമസിനെക്കാൾ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ പി റെജി വിജയിച്ചത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെതിരെ(ന്യൂസ് കേരള 18) 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ വിജയിച്ചത്.
Comments
Post a Comment