കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ജില്ലാ ആദർശ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണ: നവോത്ഥാന ചരിത്രത്തെ നിരാകരിക്കുന്നതിനെ ശക്തമായി ചെറുക്കണമെന്നും ഏകദൈവ വിശ്വാസത്തിന്റെ മൗലികതയെ വികലമാക്കുന്ന നവ യാഥാസ്ഥിതികതക്കെതിരേ ആദർശപ്പോരാട്ടം ശക്തമാക്കുമെന്നും മുജാഹിദ് ജില്ലാ ആദർശ സമ്മേളനം ആവശ്യപ്പെട്ടു. കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ട് മുസ്ലിം സമുദായത്തെ അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചു വിളിക്കുന്നവർ ഏക ദൈവ വിശ്വാസത്തിൻ്റെ ശുദ്ധ മാർഗത്തിലേക്ക് തിരിച്ച വരണമെന്നും കറാമത്തിന്റെ പേരിൽ ഔലിയ പട്ടം ചാർത്തി അസംഭവ്യ കഥകൾ നിർമ്മിച്ച് അവരെ പടച്ചോൻ ആക്കുന്നത് തൗഹീദി ആദർശത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. യു പി.യഹ് യാഖാൻ മദനി അധ്യക്ഷത വഹിച്ചു.അലി മദനി മൊറയൂർ, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, കെ അബ്ദുൽ അസീസ് മദനി, ഡോ. ജാബിർ അമാനി ,അബ്ദുൽ കലാം ഒറ്റത്താണി ,അബ്ദുൽ ഗഫൂർ സ്വലാഹി, ശമീർ സ്വലാഹി പന്തലിങ്ങൽ, കെ. അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുൽ കരീം സുല്ലമി എടവണ്ണ , വീരാൻ സലഫി , ശാക്കിർ ബാബു കുനിയിൽ സംസാരിച്ചു.
Comments
Post a Comment